ഫ്ലാഷ്

ഐ ഇ ഡി സി കുട്ടികള്‍ക്കുള്ള പഠനയാത്ര വിവിധ ബി ആര്‍ സി കളില്‍
ജില്ലയില്‍ രക്ഷാകര്‍ത്താക്കള്‍ക്കുള്ള ക്ലാസ് ആരംഭിച്ചു..... പഞ്ചായത്ത് പരിശീലനങ്ങള്‍ വിവിധ കേന്ദ്രങ്ങളില്‍ 16 ന് ....

Monday, 15 January 2018

രക്ഷാകര്‍ത്തൃ വിദ്യാഭ്യാസത്തിനു തുടക്കമായി

രക്ഷിതാക്കള്‍ക്കായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ആസൂത്രണം ചെയ്ത ക്ലാസുകള്‍ക്ക് കണ്ണൂര്‍ ജില്ലയില്‍ തുടക്കമായി. ചെറുമാവിലായി യു പി സ്കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസി‍‍ഡണ്ട് കെ വി സുമേഷ് ഉദ്ഘാടനം നിര്‍വഹിച്ചു. ‍
ഡി ഡി ഇ കരുണാകരന്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ കെ പ്രഭാകരന്‍, ഡി പി ഒ ഡോ. പി വി പുരുഷോത്തമന്‍, ഡയറ്റ് സീനിയര്‍ ലക്ചറര്‍ കെ വി പദ്മനാഭന്‍, ഡി ഇ ഒ ലീല കെ വി, എ ഇ ഒ ഉഷ കെ, ബി പി ഒ പ്രകാശ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഡയറ്റ് ഫാക്കല്‍ട്ടി രമേശന്‍ കടൂര്‍, ട്രെയിനര്‍ പി ശിവദാസന്‍ എന്നിവര്‍ ക്ലാസെടുത്തു.

Tuesday, 31 October 2017

സെമിനാര്‍ - "വായനയും സമൂഹവും "


2017  നവംബര്‍  1  ബുധന്‍  ഉച്ചക്ക്  2  മണിക്ക്    - ശിക്ഷക് സദന്‍, കണ്ണൂര്‍' 

Thursday, 26 October 2017

വിദ്യാലയ കൂട്ടുചേരല് പരിപാടി

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്‍റെ ഭാഗമായി സര്‍വ്വശിക്ഷാ അഭിയാന്‍  വിദ്യാലയ കൂട്ടുചേരല്‍ പരിപാടി, പ്രവര്‍ത്തന മികവുകളുടെ വിനിമയം കൊണ്ട് ശ്രദ്ധേയമായി. തെരെഞ്ഞെടുക്കപ്പെട്ട കുട്ടികള്‍, അധ്യാപകരുടെയും രക്ഷിതാക്കളുടെയും  പ്രിതിനിധികളോടൊപ്പം പരസ്പര വിദ്യാലയ സന്ദര്‍ശനവും ആശയങ്ങളുടെയും തനത് പ്രവര്‍ത്തനങ്ങളുടെയും  പങ്കുവെക്കലുമാണ് ഈ പരിപാടി ലക്ഷ്യമിടുന്നത്. ജില്ലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍  നടാല്‍ ഒ കെയു പി സ്കൂളും തോട്ടട വെസ്റ്റ് യു പി സ്കൂളുമാണ് ജോഡികളായി തെരെഞ്ഞെടുത്തത്.


Wednesday, 20 September 2017

പ്രാദേശിക പ്രതിഭാകേന്ദ്രം ജില്ലാതല ഉദ്ഘാടനം (18-9-2017)

പുതിയ വിദ്യാര്‍ത്ഥികള്‍   ചരിത്രം നിര്‍മ്മിക്കുന്നു............
                        പുതിയ കാലത്തെ വിദ്യാര്‍ത്ഥികള്‍ ചരിത്രം  പഠിക്കുകയല്ല ചരിത്രം നിര്‍മ്മിക്കുയാണെന്ന് കെ.കെ. രാഗേഷ് . എം. പി. പറഞ്ഞു. സ ര്‍വ്വശിക്ഷാ അഭിയാന്‍റെ  അഭിമുഖ്യത്തി ല്‍  പ്രാദേശികപ്രതിഭാകേന്ദ്രത്തി ന്‍റെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. മറ്റു സംസ്ഥാനങ്ങളില്‍ വിദ്യാലയങ്ങളില്‍ എത്തിച്ചേരാത്ത കുട്ടികള്‍ നിരവധിയാണ്. എന്നാല്‍ കേരളത്തില്‍ ശക്തമായ പൊതുവിദ്യാഭ്യാസം നിലവിലുള്ളത് കൊണ്ട് മുഴുവന്‍ കുട്ടികളും വിദ്യാലയത്തില്‍ എത്തിച്ചേരുന്നുണ്ട്. ആദിവാസി മേഖലകളില്‍ ഇനിയും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.  ഇരിട്ടി വിളമന ഗവ. എല്‍ പി സ്കൂളില്‍ നടന്ന ചടങ്ങില്‍  ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  എന്‍.ടി. റോസമ്മ അധ്യക്ഷയായിരുന്നു. സര്‍വ്വ ശിക്ഷാ അഭിയാന്‍ ജില്ലാ പ്രോജക്ട് ഓഫീസര്‍ ഡോ. പി. വി. പുരുഷോത്തമന്‍ പദ്ധതി വിശദീകരണം നടത്തി. പായം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്‍. അശോകന്‍, ജില്ലാ പഞ്ചായത്തംഗം തോമസ് വര്‍ഗീസ്, ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി അംഗം  കെ. മോഹനന്‍, കെ. പവിത്രന്‍, എ ഇ ഒ വിജയലക്ഷ്മി പാലക്കുഴി, അഡ്വ. ബിനോയ് കുര്ന്‍, എം. പി. ശശിധരന്‍, കെ.സി. മനോഹരന്‍, പി. ബി. സദാനന്ദന്, എം ഷൈലജ എന്നിവര്‍ സംസാരിച്ചു. എസ് എസ് എ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ടി.പി. വേണുഗോപാലന്‍ സ്വാഗതവും  ബി ആര്‍ സി ട്രെയിനര്‍ തുളസീധരന്‍ നന്ദിയും പറഞ്ഞു
Saturday, 22 July 2017

SMC ജില്ലാതല പരിശീലനം ഉദ്ഘാടനം       
ജില്ലയിലെ മുഴുവന്‍ പൊതുവിദ്യാലയങ്ങളിലെയും സ്കൂള്‍ മാനേജ്മെന്‍റെ കമ്മറ്റി ശാക്തീകരിക്കുന്നതിന്‍റെ ഭാഗമായി സര്‍വ്വശിക്ഷാ അഭിയാന്‍റെ നേതൃത്വത്തില്‍ മാതൃകാ എസ് എം സി പരിശീലനം പയ്യന്നൂര്‍ സബ്ബ്ജില്ലയിലെ കൊഴുമ്മല്‍ ഗവ. എല്‍ പി സ്കൂളില്‍ നടന്നു. കരിവെള്ളൂര്‍ -പെരളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.രാഘവന്‍റെ അധ്യക്ഷതയില്‍ എസ് എസ് എ ജില്ലാ പ്രോജക്ട് ഓഫീസര്‍ ഡോ. പി.വി. പുരുഷോത്തമന്‍  ഉദ്ഘാടനം ചെയ്തു. ബി ആര്‍ സി ട്രെയിനര്‍ പി.വി. സുരേന്ദ്രന്‍ സ്വാഗതവും  ഹെഡ്മാസ്റ്റര്‍ യു.വി. സുഭാഷ് നന്ദിയും പറഞ്ഞു. തുടര്‍ന്ന്  എസ് എം സി ചെയര്‍മാന്‍ പി.പി. സുരേന്ദ്രന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന  സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി യോഗത്തില്‍  വൈസ് ചെയര്‍മാന്‍  സി.വി. ഗോപി, മദര്‍ പി ടി എ പ്രസിഡണ്ട്  ശ്രുതി. പി.പി, സി ആര്‍ സി കോര്‍ഡിനേറ്റര്‍ സുനന്ദ.പി.വി, അധ്യാപിക  പി.രാധാമണി, സ്കൂള്‍ ലീഡര്‍ അച്ച്യുത് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. തുടര്‍ മാസങ്ങളില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കി. 
Friday, 14 July 2017

അധ്യാപക സംഘടനായോഗം

എസ് എസ് എ യുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും മെച്ചപ്പെടുത്താനും ലക്ഷ്യം വെച്ച് അധ്യാപക സംഘടനാ നേതാക്കളുടെ യോഗം ചേര്‍ന്നു. ഗ്രാന്റ് വിതരണം ജൂലൈ 10 നകം  പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതായി റിപ്പോര്‍ട്ട് ചെയ്തു. ക്ലാസ് ലൈബ്രറി, ഗണിതലാബ്, ശാസ്ത്രലാബ് എന്നിവയുടെ പുരോഗതി വിലയിരുത്തി. എസ് എസ് എ വഴി വിതരണം ചെയ്തുകൊണ്ടിരിക്കുന്ന വേനല്‍പച്ച, കൈത്തിരി, പഠനനേട്ട കലണ്ടര്‍ എന്നിവയുടെ ലക്ഷ്യങ്ങള്‍ വിശദീകരിച്ചു.

മലയാളത്തിളക്കം പ്രീടെസ്റ്റ്, പരിഹാരബോധനപ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ച സംശയങ്ങള്‍ ദൂരീകരിച്ചു. മലയാളത്തിളക്കം എല്‍ പി വിഭാഗം സ്കൂള്‍ അധ്യാപകരുടെ നേതൃത്വത്തിലും യു പി വിഭാഗം ബി ആര്‍ സി ടീം അംഗങ്ങളുടെ കൂട്ടായ്മയിലും സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചു. ബി ആര്‍ സി ടീം ഒരു വിദ്യാലയത്തില്‍ ശരാശരി 20 പേരുടെ ബാച്ചിന് അഞ്ച് ദിവസത്തെ ക്ലാസുകള്‍ കുട്ടികളെ പ്രത്യേക ക്ലാസിലിരുത്തി രാവിലെ 10 മണി മുതല്‍ 4 മണി വരെ നല്‍കും. പഠനപുരോഗതി അധ്യാപകരുമായും രക്ഷിതാക്കളുമായും ചര്‍ച്ച ചെയ്യും. സ്കൂള്‍തലത്തിലും പഞ്ചായത്ത് തലത്തിലും പൂര്‍ത്തീകരണ പ്രഖ്യാപനങ്ങള്‍ നടത്തും.

യോഗത്തില്‍ ഡി പി ഒ ഡോ. പി വി പുരുഷോത്തമന്‍ അധ്യക്ഷനായിരുന്നു. കെ ആര്‍ അശോകന്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. അധ്യാപക സംഘടനാ നേതാക്കളായ വി പി മോഹനന്‍ (കെ എസ് ടി എ), എന്‍ തമ്പാന്‍ (കെ പി എസ് ടി എ), എം സുനില്‍കുമാര്‍ (എ കെ എസ് ടി യു), പി പുരുഷോത്തമന്‍ (കെ പി പി എച്ച് എ), മുഹമ്മദ് റിയാസ് (കെ യു ടി എ) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പ്രോഗ്രാം ഓഫീസര്‍മാരായ ടി പി വേണുഗോപാലന്‍ സ്വാഗതവും ടി വി വിശ്വനാഥന്‍ നന്ദിയും പറഞ്ഞു.