Tuesday 30 August 2016

എസ് പി ഡി യുടെ സന്ദര്‍ശനം

സര്‍വശിക്ഷാ അഭിയാന്‍ സംസ്ഥാന പ്രൊജക്റ്റ് ഓഫീസര്‍ ഡോ. എ പി കുട്ടികൃഷ്ണന്‍ ജില്ലാ പ്രൊജക്റ്റ് ഓഫീസ് സന്ദര്‍ശിച്ചു. ജില്ലാ പ്രൊജക്റ്റ് ഓഫീസര്‍ ഡോ. പി വി പുരുഷോത്തമന്‍, പ്രോഗ്രാം ഓഫീസര്‍ ടി വി വിശ്വനാഥന്‍, അക്കൗണ്ട്സ് ഓഫീസര്‍ സുജാത എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
ജില്ലയില്‍ എസ് എസ് എ യുടെ നേതൃത്വത്തില്‍ നടന്നു വരുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം വിലയിരുത്തി. ക്ലസ്റ്റര്‍ ശില്പശാല വന്‍വിജയമായതിനു പിറകില്‍ പ്രവര്‍ത്തിച്ച ഓഫീസര്‍മാരെയും റിസോഴ്സ് പേഴ്സണ്‍സിനെയും അധ്യാപകരെയും അദ്ദേഹം അഭിനന്ദിച്ചു. പരീക്ഷ സംബന്ധിച്ച ഒരുക്കങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തി.
ട്രെയിനര്‍മാരുടെ നിയമനം ത്വരിതമാക്കുമെന്നും റിസോഴ്സ് അധ്യാപകരുടെ സര്‍വീസ് പ്രശ്നങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സ്കൂള്‍ സന്ദര്‍ശിച്ചു

എസ് എസ് എ യുടെ നിര്‍മാണ പ്രവൃത്തികള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി എസ് എസ് എ പ്രൊജക്റ്റ് ഓഫീസര്‍ ഡോ. പി വി പുരുഷോത്തമന്‍, പ്രോഗ്രാം ഓഫീസര്‍മാരായ ടി പി വേണുഗോപാലന്‍, ടി വി വിശ്വനാഥന്‍ എന്നിവര്‍ അരോളി ഹയര്‍ സെക്കണ്ടറി സ്കൂള്‍ സന്ദര്‍ശിച്ചു. എസ് എസ് എ പ്രവൃത്തി അനുവദിച്ചിട്ടുള്ള സൈറ്റ് സംഘം സന്ദര്‍ശിച്ചു.

പാദവാര്‍ഷിക പരീക്ഷയ്ക്ക് തുടക്കമായി

ഈ വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷ ആരംഭിച്ചു. ഹൈസ്കൂള്‍ വിഭാഗം ആഗസ്റ്റ് 29 നും പ്രൈമറി വിഭാഗം 30 നുമാണ് ആരംഭിച്ചത്. ഈ ടേമില്‍ സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളിലും പൊതുചോദ്യപ്പേപ്പര്‍ ഉപയോഗിച്ചാണ് പരീക്ഷ നടത്തുന്നത്. 1 മുതല്‍  8 വരെ ക്ലാസുകള്‍ക്കുള്ള ചോദ്യങ്ങള്‍ എസ് എസ് എ യാണ് തയ്യാറാക്കി നല്‍കുന്നത്.
പരീക്ഷ സുഗമമായി നടക്കുന്നു എന്ന് ഉറപ്പുവരുത്താന്‍ വിവിധ തലങ്ങളില്‍ മോണിറ്ററിങ്ങ് ടീമുകള്‍ രൂപീകരിച്ച് സന്ദര്‍ശനം നടക്കുന്നുണ്ട്. ജില്ലാതല മോണിറ്ററിങ്ങിന്റെ ഭാഗമായി എസ് എസ് എ പ്രൊജക്റ്റ് ഓഫീസര്‍ ഡോ. പി വി പുരുഷോത്തമന്‍, പ്രോഗ്രാം ഓഫീസര്‍മാരായ ടി പി വേണുഗോപാലന്‍, ടി വി വിശ്വനാഥന്‍ എന്നിവര്‍ ചൊവ്വ ഹയര്‍ സെക്കണ്ടറി സ്കൂള്‍, അരോളി ഹയര്‍ സെക്കണ്ടറി സ്കൂള്‍, മുഴത്തടം യു പി സ്കൂള്‍ എന്നിവ സന്ദര്‍ശിച്ചു.

Friday 26 August 2016

ക്ലസ്റ്റര്‍ പങ്കാളിത്തത്തില്‍ ജില്ല മുന്നില്‍

20.08.2016 ന് നടന്ന ക്ലസ്റ്റര്‍ പരിശീലനത്തില്‍ ഒന്നു മുതല്‍ ഏഴുവരെ ക്ലാസുകളില്‍ ജില്ലയില്‍ 91.24 % പേര്‍ പങ്കെടുത്തു. സംസ്ഥാനത്ത് പങ്കാളിത്തത്തില്‍ രണ്ടാം സ്ഥാനം ജില്ല കരസ്ഥമാക്കി.
വിവിധ കേന്ദ്രങ്ങളില്‍ പത്തുമണിക്ക് വിദ്യാഭ്യാസമന്ത്രിയുടെ സന്ദേശത്തോടെ ആരംഭിച്ച പരിശീലനം നാലു മണി വരെ നീണ്ടു. വിദ്യാലയങ്ങളുടെ മാസ്റ്റര്‍ പ്ലാന്‍ നിര്‍മാണത്തെയും ടേം മൂല്യനിര്‍ണയത്തിന്റെ വിശകലന രീതിയെ സംബന്ധിച്ചും മികച്ച അവബോധം നല്‍കാന്‍ ക്ലസ്റ്റര്‍ പരിശീലനം ഉപകരിച്ചുവെന്ന് ചില അധ്യാപകര്‍ അഭിപ്രായപ്പെട്ടു. സ്കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കുകയെന്ന ലക്ഷ്യത്തിലേക്ക് ഒരുചുവടു കൂടി വെക്കാന്‍ ക്ലസ്റ്റര്‍ ഉപകരിച്ചുവെന്ന് മറ്റു ചിലര്‍ അഭിപ്രായപ്പെട്ടു.
അക്കാദമികം, ഭൗതികം, സാമൂഹ്യപങ്കാളിത്തം എന്നീ മേഖലകളിലേക്കുള്ള ധാരാളം നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവന്നു. അധ്യാപകരുടെ ഫീഡ്ബാക്ക് ശേഖരിക്കാന്‍ നിശ്ചിതഫാറം നല്‍കാന്‍ കഴിഞ്ഞത് ജില്ലയെ സംബന്ധിച്ച് വലിയ നേട്ടമായി. അതിന്റെ ക്രോഡീകരണം വിവിധ ബി ആര്‍ സി കളില്‍ നടന്നു വരുന്നു.
ക്ലസ്റ്റര്‍ വിജയിപ്പിക്കാന്‍ വിവിധ ബി ആര്‍ സി കള്‍ കൃത്യമായ പ്ലാന്‍ തയ്യാറാക്കിയതിനാല്‍ കാര്യമായ പരാതികള്‍ എവിടെനിന്നും ഉയര്‍ന്നു വന്നില്ല.
സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ ഡോ. പി കെ ജയരാജ്, ജില്ലാ പ്രൊജക്റ്റ് ഓഫീസര്‍ ഡോ. പി വി പുരുഷോത്തമന്‍, പ്രോഗ്രാം ഓഫീസര്‍മാരായ ടി വി വിശ്വനാഥന്‍, ടി പി വേണുഗോപാലന്‍ എന്നിവര്‍ വിവിധ ബി ആര്‍ സി കളും പരിശീലനകേന്ദ്രങ്ങളും സന്ദര്‍ശിച്ച് ക്ലസ്റ്റര്‍ പരിശീലനം വിലയിരുത്തി.

ക്ലസ്റ്റര്‍ പരിശീലനം - ആസൂത്രണം

 ക്ലസ്റ്റര്‍ പരിശീലനത്തിന്റെ മുന്നോടിയായി നടന്ന ജില്ലാതല ആസൂത്രണയോഗം ഡി ഡി ഇന്‍ ചാര്‍ജ് സി പി പത്മരാജ് ഉദ്ഘാടനം ചെയ്തു. ഡയറ്റ് പ്രിന്‍സിപ്പല്‍ സി എം ബാലകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. ക്ലസ്റ്റര്‍ മൊഡ്യൂള്‍ എസ് എസ് എ ജില്ലാ പ്രൊജക്റ്റ് ഓഫീസര്‍ ഡോ. പി വി പുരുഷോത്തമന്‍ പരിചയപ്പെടുത്തി. ആര്‍ എം എസ് എ ജില്ലാ അസിസ്റ്റന്റ് പ്രൊജക്റ്റ് ഓഫീസര്‍ കെ എം കൃഷ്ണദാസ് പൊതുനിര്‍ദേശങ്ങള്‍ അവതരിപ്പിച്ചു. ഡി ഇ ഒ മാര്‍, എ ഇ ഒ മാര്‍, ഡയറ്റ് ഫാക്കല്‍ട്ടി അംഗങ്ങള്‍, ബി പി ഒ മാര്‍ എന്നിവര്‍ പങ്കെടുത്തു.