Friday 27 January 2017

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ഉദ്ഘാടനം


              പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ജില്ലാതല ഉദ്ഘാടനം കണ്ണൂര്‍ മുന്‍സിപ്പല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ കേരള തുറമുഖ പുരാവസ്തു വകുപ്പുമന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിര്‍വഹിച്ചു. മേയര്‍ കുമാരി ഇ പി ലത അധ്യക്ഷയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസി‍ഡന്റ് കെ വി സുമേഷ് പ്രതിജ്ഞാ ചൊല്ലിക്കൊടുത്തു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എ വി ജയപാലന്‍, കോര്‍പ്പറേഷന്‍ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ടി ഒ മോഹനന്‍, കൗണ്‍സിലര്‍ ലിഷ ദീപക്,ജില്ലാ കളക്റ്റര്‍ മിര്‍ മുഹമ്മദ് അലി, എസ്, എസ്, എ ജില്ലാ പ്രൊജക്റ്റ് ഓഫീസര്‍ ഡോ. പി വി പുരുഷോത്തമന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ഡി ഡി ഇ ബാബുരാജ് എം സ്വാഗതമോതി. നൂറിലേറെപ്പേര്‍ സംഗമത്തില്‍ പങ്കെടുത്തു.

,






 

Wednesday 25 January 2017

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം

കേരളത്തിലെ പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുമെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് കേരളത്തിന്റെ മതേതര ജനാധിപത്യമനസ്സ് സ്കൂള്‍ പരിസരത്ത് ഒത്തുകൂടുന്നു.

തിരുവനന്തപുരത്ത് കേരളത്തിന്റെ മുഖ്യമന്ത്രി ചൊല്ലിക്കൊടുക്കുന്ന പ്രതിജ്ഞ 12000 പൊതുവിദ്യാലയങ്ങളുടെ മുറ്റത്ത് ഒത്തുചേരുന്ന പൂര്‍വവിദ്യാര്‍ഥികളും സ്കൂളിന്റെ നിലനില്‍പിലും വളര്‍ച്ചയിലും താത്പര്യമുള്ള മറ്റ് അനേകരും ഒറ്റമനസ്സോടെ ഏറ്റുചൊല്ലുന്നു.

10 മണി മുതല്‍ സ്കൂള്‍കാംപസ്സ് പ്ലാസ്റ്റിക്ക് വിമുക്തമാക്കുന്നു.

11 മണിക്ക് സൗകര്യപ്രദമായ രീതിയില്‍ സ്കൂളിന് പ്രതീകാത്മക സംരക്ഷണം ഒരുക്കിക്കൊണ്ട് പ്രതിജ്ഞയെടുക്കുന്നു.

മുഴുവന്‍ പേരും ഈ ചരിത്രമുഹൂര്‍ത്തത്തില്‍ സ്വന്തം കടമ തിരിച്ചറിഞ്ഞ് ഈ മഹാസംരംഭത്തില്‍ അണിചേരണമെന്ന് അഭ്യര്‍ഥിക്കുന്നു.

Tuesday 17 January 2017

കലോത്സവ പവലിയന്


പ്രദര്‍ശനം വിദ്യാഭ്യാസമന്ത്രി ഉദ്ഘാടനം ചെയ്തു

സംസ്ഥാന സ്കൂള്‍ കലോത്സവത്തോടനുബന്ധിച്ച് എസ് എസ് എ ഒരുക്കിയ സ്റ്റാള്‍ ബഹു. കേരള വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. എസ് എസ് എ സംസ്ഥാന പ്രോജക്റ്റ് ഡയറക്റ്റര്‍ ഡോ. എ പി കുട്ടികൃഷ്ണന്‍, സംസ്ഥാന മീഡിയ ഓഫീസര്‍ പി എസ് ഗീതാകുമാരി, മന്ത്രിയുടെ സ്പെഷല്‍ പി എസ് ദിനേശന്‍ മഠത്തില്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ സി എം ബാലകൃഷ്ണന്‍, ആര്‍ എം എസ് എ ജില്ലാ അസി. പ്രൊജക്റ്റ് ഓഫീസര്‍ കെ എം കൃഷ്ണദാസ്, ജില്ലാ പ്രൊജക്റ്റ് ഓഫീസര്‍ ഡോ. പി വി പുരുഷോത്തമന്‍, പ്രോഗ്രാം ഓഫീസര്‍മാരായ ടി പി വേണുഗോപാലന്‍, കെ ആര്‍ അശോകന്‍, ടി വി വിശ്വനാഥന്‍, എ ഇ ഒ മാര്‍, ബി പി ഒ മാര്‍, ട്രെയിനര്‍മാര്‍, സി ആര്‍ സി കോര്‍ഡിനേറ്റര്‍മാര്‍, റിസോഴ്സ് അധ്യാപകര്‍, ഇതര ജീവനക്കാര്‍, അധ്യാപകര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, മാധ്യമ സുഹൃത്തുക്കള്‍ തുടങ്ങി ഒട്ടേറെ പേര്‍ സന്നിഹിതരായിരുന്നു. എസ് എസ് എ യുടെ സ്വന്തം ചിത്രകലാധ്യാപകര്‍, കമ്പ്യൂട്ടര്‍ ലേഔട്ട് വിദഗ്ധര്‍, എഴുത്തുകാര്‍, കലാകാരന്മാരായ ഇതര സുഹൃത്തുക്കള്‍ തുടങ്ങിയവരുടെ കൂട്ടായ്മയിലാണ് പവലിയന്‍ സജ്ജീകരിച്ചത്. ആശയമികവു കൊണ്ടും അവതരണത്തിലെ മൗലികത കൊണ്ടും പുതുമ കൊണ്ടും പവലിയന്‍ വേറിട്ടുനില്‍ക്കുന്നതായി സന്ദര്‍ശകരില്‍ പലരും അഭിപ്രായപ്പെട്ടു. പവലിയന്‍ സന്ദര്‍ശിച്ചവരില്‍ ബഹു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, ടി വി രാജേഷ് എം എല്‍ എ, കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ കുമാരി ഇ പി ലത, സാംസ്കാരിക പ്രവര്‍ത്തകരായ കാവുമ്പായി നാരായണന്‍, എം കെ മനോഹരന്‍, സയന്‍സ് പാര്‍ക്ക് ഡയറക്റ്റര്‍ എ വി അജയകുമാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു.





Sunday 8 January 2017

ജില്ലാ പ്ലാന്‍ രൂപീകരണ ശില്പശാല

2017 - 18 വര്‍ഷത്തെ വാര്‍ഷിക പദ്ധതി രൂപീകരണ ശില്‍പശാലയ്ക്ക് തുടക്കമായി. ജില്ലയിലെ പ്രോഗ്രാം ഓഫീസര്‍മാര്‍, ബി പി ഒ മാര്‍, ട്രെയിനര്‍മാര്‍, എം ഐ എസ് കോര്‍ഡിനേറ്റര്‍മാര്‍, റിസോഴ്സ് ടീച്ചര്‍മാര്‍ എന്നിവര്‍ ശില്പശാലയില്‍ പങ്കെടുക്കുന്നുണ്ട്.ബി പി ഒ കൃഷ്ണന്‍ കുറിയ സ്വാഗതമോതി. ജില്ലാപ്രോജക്റ്റ് ഓഫീസര്‍ ഡോ. പി വി പുരുഷോത്തമന്‍ ആമുഖ അവതരണം നടത്തി. കേരള സര്‍ക്കാര്‍ ആരംഭിച്ചിട്ടുള്ള പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിന് അനുഗുണമായി പ്ലാന്‍ രൂപകല്‍പന ചെയ്യേണ്ടതിന്റെ ആവശ്യകത സൂചിപ്പിച്ചു.

മുന്‍ ഡി പി ഒ മധുസൂദനന്‍ പ്ലാന്‍ രൂപീകരണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അവതരിപ്പിച്ചു. പ്രോഗ്രാം ഓഫീസര്‍ കെ ആര്‍ അശോകന്‍ പ്ലാന്‍ റിപ്പോര്‍ട്ടിന്റെ ഘടന പരിചയപ്പെടുത്തി. ഡയറ്റ് ഫാക്കല്‍ട്ടി കെ എം സോമരാജന്‍, പ്രോഗ്രാം ഓഫീസര്‍ ടി വി വിശ്വനാഥന്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ ഗ്രൂപ്പില്‍ മോണിറ്റര്‍ ചെയ്തു.

Saturday 7 January 2017

മലയാളത്തിളക്കം - ജില്ലാതല ഉദ്ഘാടനം

"മലയാളത്തിളക്ക"ത്തിന്റെ ജില്ലാതല ഉദ്ഘാടനം തുറമുഖ പുരാവസ്തു വകുപ്പുമന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍ഹിച്ചു. കുട്ടികളുടെ ഭാഷാപരമായ മികവ് ലക്ഷ്യം വെച്ച് സര്‍വശിക്ഷാ അഭിയാന്‍ നടപ്പിലാക്കുന്ന ഈ പദ്ധതി മാതൃകാപരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്കൂളുകളെ മികച്ച നിലവാരത്തില്‍ എത്തിക്കാന്‍ സര്‍ക്കാര്‍ ഈ വര്‍ഷം പുതുതായി ആവിഷ്കരിച്ചിട്ടുള്ള നിരവധി പദ്ധതികളിലൊന്നാണിത്.
ചടങ്ങില്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ കുമാരി ഇ പി ലത അധ്യക്ഷയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് മുഖ്യാതിഥിയായിരുന്നു. ചടങ്ങില്‍ വെച്ച് ഭിന്നശേഷി വിഭാഗത്തില്‍ പെട്ട കുട്ടികള്‍ക്കുള്ള ശ്രവണസഹായികളുടെ വിതരണവും മന്ത്രി നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ പി ജയബാലന്‍, മെമ്പര്‍ അജിത്ത് മാട്ടൂല്‍, മുണ്ടേരി ഗ്രാമപ്പഞ്ചായത്ത് മെമ്പര്‍ പങ്കജാക്ഷന്‍, ഡി ഡി ഇ ബാബുരാജ്, ഡയറ്റ് പ്രിന്‍സിപ്പല്‍ സി എം ബാലകൃഷ്ണന്‍, ആര്‍ എം എസ് എ അസിസ്റ്റന്റ് പ്രോജക്റ്റ് ഓഫീസര്‍ കെ എം കൃഷ്ണദാസ്, കണ്ണൂര്‍ ഡി ഇ ഒ പ്രസന്നകുമാരി, എ ഇ ഒ മാരായ കെ വി സുരേന്ദ്രന്‍, ഉഷ, ബി പി ഒ പ്രകാശ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജില്ലാ പ്രോഗ്രാം ഓഫീസര്‍ ടി വി വിശ്വനാഥന്‍ സ്വാഗതവും ബി പി ഒ കൃഷ്ണന്‍ കുറിയ നന്ദിയും പറഞ്ഞു.