Friday 14 July 2017

അധ്യാപക സംഘടനായോഗം

എസ് എസ് എ യുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും മെച്ചപ്പെടുത്താനും ലക്ഷ്യം വെച്ച് അധ്യാപക സംഘടനാ നേതാക്കളുടെ യോഗം ചേര്‍ന്നു. ഗ്രാന്റ് വിതരണം ജൂലൈ 10 നകം  പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതായി റിപ്പോര്‍ട്ട് ചെയ്തു. ക്ലാസ് ലൈബ്രറി, ഗണിതലാബ്, ശാസ്ത്രലാബ് എന്നിവയുടെ പുരോഗതി വിലയിരുത്തി. എസ് എസ് എ വഴി വിതരണം ചെയ്തുകൊണ്ടിരിക്കുന്ന വേനല്‍പച്ച, കൈത്തിരി, പഠനനേട്ട കലണ്ടര്‍ എന്നിവയുടെ ലക്ഷ്യങ്ങള്‍ വിശദീകരിച്ചു.

മലയാളത്തിളക്കം പ്രീടെസ്റ്റ്, പരിഹാരബോധനപ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ച സംശയങ്ങള്‍ ദൂരീകരിച്ചു. മലയാളത്തിളക്കം എല്‍ പി വിഭാഗം സ്കൂള്‍ അധ്യാപകരുടെ നേതൃത്വത്തിലും യു പി വിഭാഗം ബി ആര്‍ സി ടീം അംഗങ്ങളുടെ കൂട്ടായ്മയിലും സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചു. ബി ആര്‍ സി ടീം ഒരു വിദ്യാലയത്തില്‍ ശരാശരി 20 പേരുടെ ബാച്ചിന് അഞ്ച് ദിവസത്തെ ക്ലാസുകള്‍ കുട്ടികളെ പ്രത്യേക ക്ലാസിലിരുത്തി രാവിലെ 10 മണി മുതല്‍ 4 മണി വരെ നല്‍കും. പഠനപുരോഗതി അധ്യാപകരുമായും രക്ഷിതാക്കളുമായും ചര്‍ച്ച ചെയ്യും. സ്കൂള്‍തലത്തിലും പഞ്ചായത്ത് തലത്തിലും പൂര്‍ത്തീകരണ പ്രഖ്യാപനങ്ങള്‍ നടത്തും.

യോഗത്തില്‍ ഡി പി ഒ ഡോ. പി വി പുരുഷോത്തമന്‍ അധ്യക്ഷനായിരുന്നു. കെ ആര്‍ അശോകന്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. അധ്യാപക സംഘടനാ നേതാക്കളായ വി പി മോഹനന്‍ (കെ എസ് ടി എ), എന്‍ തമ്പാന്‍ (കെ പി എസ് ടി എ), എം സുനില്‍കുമാര്‍ (എ കെ എസ് ടി യു), പി പുരുഷോത്തമന്‍ (കെ പി പി എച്ച് എ), മുഹമ്മദ് റിയാസ് (കെ യു ടി എ) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പ്രോഗ്രാം ഓഫീസര്‍മാരായ ടി പി വേണുഗോപാലന്‍ സ്വാഗതവും ടി വി വിശ്വനാഥന്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment